05:07am 12 September 2026
NEWS
ഞാൻ ബുദ്ധിജീവിയല്ല എന്ന് വിശ്വസിക്കുന്ന ആളാണ് സക്കറിയ. ഡോക്ക്യൂമെന്ററി പ്രദർശിപ്പിച്ചു.
10/09/2026  09:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഞാൻ ബുദ്ധിജീവിയല്ല എന്ന് വിശ്വസിക്കുന്ന ആളാണ് സക്കറിയ. ഡോക്ക്യൂമെന്ററി പ്രദർശിപ്പിച്ചു.
HIGHLIGHTS

ചവറകൾച്ചർ സെൻട്രൽ സക്കറിയയുടെ ഡോക്യുമെന്ററി പ്രദർശനത്തിനുശേഷം നടന്ന ഓപ്പൺ ഫോറത്തിൽ സക്കറിയ സംസാരിക്കുന്നു . നിർമ്മാതാവ് കെഎം ഗഫൂർ,  അച്ചു ഉള്ളാട്ടിൽ,  സംവിധായിക ഷൈനി ബെഞ്ചമിൻ, ഡോൺ മാക്സ് എന്നിവർ സമീപം

കൊച്ചി : ഞാൻ ബുദ്ധിജീവിയല്ല എന്ന് വിശ്വസിക്കുന്ന ആളാണ് എന്ന് സക്കറിയ പറഞ്ഞു..ഞാൻ പ്രധാനമായും പറഞ്ഞത് ജനത്തെ ബോറടിപ്പിക്കുന്നതാകരുത് ഡോക്ക്യൂമെന്ററി   എന്നതായിരുന്നു എന്റെ പ്രധാന ആവശ്യം.  കഥകളെ മുഴുവൻ പ്രതിഫലിപ്പിക്കുവാൻ സാധിക്കില്ല, മുപ്പത്തഞ്ച് മണിക്കൂർ ഷൂട്ട് ചെയ്തത്  ഒരു മണിക്കൂറിലേക്ക് ചുരുക്കുക എന്നത് നിസ്സാര കാര്യമല്ലായിരുന്നുവെന്നും സക്കറിയ പറഞ്ഞു.

പ്രശസ്ത മലയാള എഴുത്തുകാരൻ സക്കറിയയുടെ ജീവിതം, സാഹിത്യം, രാഷ്ട്രീയ അവബോധം എന്നിവ പ്രതിപാദിക്കുന്ന ജീവചരിത്ര ഡോക്യുമെന്ററി ചാവറ കൾച്ചറൽ സെന്റർ ഡോൾബി തീയേറ്ററിൽ പ്രദർശിപ്പിച്ചു .ഷൈനി ബെഞ്ചമിൻ  സംവിധാനം ചെയ്‌തിരിക്കുന്ന ഡോക്ക്യൂമെന്ററി പ്രദർശനം   ചാവറ കൾച്ചറൽ സെന്റ്ററും കൊച്ചിൻ ഫിലിം സൊസൈറ്റിയും സംയുക്തമയാണ് സംഘടിപ്പിച്ചത്. ഡോക്ക്യൂമെന്ററി പ്രദർശനത്തിന് ശേഷം സക്കറിയായുമായും സംവിധായിക ഷൈനി ബെഞ്ചമിനുമായുംഅണിയറ പ്രവർത്തകരുമായും നടന്ന  ഓപ്പൺ ഫോറത്തിൽ എം. രാമചന്ദ്രൻ മോഡറേറ്റർ ആയിരുന്നു.   .ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ.,  കൊച്ചിൻ ഫിലിം സൊസെറ്റി സെക്രട്ടറി വി. എ .അബാലചന്ദ്രൻ, പ്രസിഡന്റ് ഐഷ സലിം,  ,  ചാവറ കൾച്ചറൽ സെന്റർ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. എമിൽ  പുള്ളിക്കാട്ടിൽ സി.എം.ഐ., എന്നിവർ പ്രസംഗിച്ചു .നിർമ്മാതാക്കളായ കെ. എം. ഗഫൂർ, അച്ചു ഉള്ളാട്ടിൽ, എഡിറ്റർ ഡോൺ മാക്സ്, സുനിൽ രാജ്, സുമോദ് സുന്ദരൻ, റാസി മുഹമ്മദ്‌ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ജോസ് പനച്ചിപ്പുറം, പ്രൊഫ. എം തോമസ് മാത്യു, ടി എം എബ്രഹാം എന്നിവർ സംവിധായിക ഷൈനി ബെഞ്ചമിൻ, സക്കറിയ, അച്ചു ഉള്ളാട്ടിൽ, കെ. എം. ഗഫൂർ, എന്നിവരെ ആദരിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img